Pages

Wednesday 3 August 2011

എറണാക്കുളത്തെ പ്രതിനിധീകരിച്ചു അമൃത ബോട്ട് ക്ലബ്‌ ചെറുതന ചുണ്ടനില്‍






ഇത്തവണ ഞങ്ങള്‍ നേടും. ചെറുതന ചുണ്ടന്‍റെ  താരങ്ങള്‍ക്ക് ഉറച്ച വിശ്വാസം. നിരവധി തവണ നെഹ്റുട്രോഫി തലനാരിഴയ്ക്ക് നഷ്ടമായ ചെറുതനയെ സൗത്ത് പറവൂര്‍ അമൃത ബോട്ടു ക്ലബാണ് അങ്കത്തിനിറക്കുന്നത്. രണ്ടു പ്രാവശ്യം നെഹ്റുട്രോഫി ചാമ്പ്യനും ഏറ്റവും കൂടുതല്‍ തവണ റണ്ണര്‍അപ്പുമായ ചെറുതനയെ 20 ലക്ഷം മുടക്കി പുതിയ ക്ലബുകാര്‍ നവീകരിച്ചു. ചെറുതന വള്ളംകളി സമിതി വകയാണ് വള്ളം. 55 1/4 കോല്‍ നീളം. 52 1/4 അംഗുലം വണ്ണം. 96 തുഴക്കാരും അഞ്ച് അമരക്കാരും 11 നിലക്കാരും അടങ്ങുന്ന ടീമിന്റെ പരിശീലനം പൂത്തോട്ട കായലില്‍ ആരംഭിച്ചിട്ട് നാലു ദിവസമായി. 



ഇ എസ് ധര്‍മജനാണ് ക്യാപ്ടന്‍ . ചൂരപ്ര കുഞ്ഞുമോനാണ് പരിശീലനം നല്‍കുന്നത്. 2003ല്‍ രൂപീകരിച്ച അമൃത ബോട്ട് ക്ലബ് ചുണ്ടന്‍ വള്ളങ്ങളില്‍ മത്സരിച്ചത് ചുരുക്കമാണ്. 2008ല്‍ വലിയ ദിവാന്‍ജിയിലും 09ല്‍ വെള്ളംകുളങ്ങരയിലും മത്സരിച്ചെങ്കിലും വിജയം കൈവിട്ടു. ഭാരിച്ച ചെലവ് ഏറ്റെടുത്താണ് തങ്ങള്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നതെന്ന് അമൃത ബോട്ട് ക്ലബ് സെക്രട്ടറി അശോകന്‍ പറഞ്ഞു. പരിശീലനത്തിന് ദിവസേന എഴുപതിനായിരത്തിലധികം രൂപയാണ് ചെലവ്. എറണാകുളം പോലുള്ള ജില്ലകളില്‍ ഇതിന് സ്പോണ്‍സറെ കിട്ടാത്ത സ്ഥിതിയുണ്ട് അദ്ദേഹം പറഞ്ഞു.

No comments:

Post a Comment