Pages

Tuesday 2 August 2011

പുതിയ യുഗപിറവിക്കായി വില്ലജ് ബോട്ട് ക്ലബ്‌ കുമരകം






നിലവിലെ കിരീടാവകാശിയായ ജവഹര്‍ തായങ്കരിയെ  ഇത്തവണ നെഹ്‌റു ട്രോഫിയില്‍ മത്സരിക്കാന്‍ ഇറക്കുന്നത് കുമരകത്ത് ഈ വര്ഷം രൂപം കൊണ്ട പുതയ ക്ലബായ വില്ലജ് ബോട്ട് ക്ലബ്‌ ആണ്. കുമരകം ടൌണ്‍ ബോട്ട് ക്ലബ്‌ ആയിരുന്നു കഴിഞ്ഞ വര്ഷം ജവഹര്‍ തായങ്കരി തുഴഞ്ഞത്. 


നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടു കപ്പ് നാട്ടില്‍ കൊണ്ട് വരാനുള്ള തിവ്രപരിശീലനത്തില്‍ ആണ് തുഴചില്കാര്‍. ഇതിന്‍റെ ഭാഗമായി ചൂളഭാഗം തോട്ടില്‍ ജൂലൈ 28 നു ടീം പരിശീലന തുഴച്ചില്‍ ആരംഭിച്ചു. ദിവസവും ഉച്ചക്ക് രണ്ടിന് പരിശീലനം തുടങ്ങും.  'സ്വാമിയേ അയ്യപ്പോ' താളത്തില്‍ മിനുട്ടില്‍ 62 തുഴ ഇടുന്ന ശൈലിയില്‍ ആണ് ക്ലബിന്‍റെ പരിശീലനം. കുമരകത്തെ മറ്റു രണ്ടു ക്ലുബുകളോടും നാട്ടുകാര്‍ക്കുള്ള  പോത്സാഹന മനോഭാവം പുതിയ ക്ലബ്ബായ തങ്ങളോടു കാണിക്കുന്നില്ല എന്ന് ടീം അംഗങ്ങള്‍ക്ക് പരാതി ഉണ്ടെങ്കിലും, കപ്പുമായി എത്തി പരിഹാരം കാണാമെന്ന പ്രേതിക്ഷയില്‍ ആണ് അവര്‍.


പല ക്ലബ്ബുകളിലുമായി നെഹ്‌റു ട്രോഫിയില്‍ മത്സരിച്ചും പ്രേവര്‍തിച്ചും പരിചയമുള്ള ഒരു പറ്റം വള്ളം കളി പ്രേമികളുടെ കൂട്ടയിമയാണ് ടീം. 85 തുഴക്കാര്‍, 5 അമരക്കാര്‍, 7 നിലയാളുകള്‍ അടങ്ങിയ 97 പേരുടെ കരുത്ത്. അമ്പതിഒന്നേകാല്‍ക്കോല് നീളവും, അമ്പതിഒന്നു അങ്കുലം വീതിയും വീതിയും ആണ് ചുണ്ടന്‍ വള്ളത്തിനു. 


ഒന്നാം ഹീറ്റ്സില്‍ ചെറുതന, ദേവസ്, ആലപ്പാട് എന്നി ചുണ്ടന്‍ വള്ളങ്ങളോടൊപ്പം നാലാം ട്രാക്കിലാണ്  ജവഹര്‍ തായങ്കരി മത്സരിക്കുന്നത്. 1972 ല്‍ ആദ്യമായി നെഹ്‌റു ട്രോഫിയില്‍ മത്സരിക്കാന്‍ എത്തിയ ജവഹര്‍ 77 ,78  84 വര്‍ഷങ്ങളില്‍ ട്രോഫി നേടി. 25 വര്‍ഷങ്ങള്‍ക്കു 2010 ലെ ട്രോഫിയും സ്വന്തമാക്കി. 12 പ്രാവശ്യം രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. 




ക്ലബ്ബു പ്രസിഡന്റ്‌. പി. എ. എബ്രഹാം. സെക്രട്ടറി. കെ. കെ. പ്രസന്നന്‍. എന്നിവരുടെ നേതൃത്വത്തില്‍ ആണ് പരിശീലനം. കാപ്ട്യന്‍.------@ രാജന്‍ കെ എബ്രഹാം., ലീഡിംഗ് കാപ്ട്യന്‍ @മോനപ്പന്‍ ചാമാചെരില്‍, ഒന്നാം തുഴ@ രാജന്‍, ഒന്നാം അമരം @ ശിവന്‍ കാളത്തറ.  













No comments:

Post a Comment